31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam സനൂപ് സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കെ ഡി സി മാന്തോപ്പ് ജേതാക്കൾ

സനൂപ് സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കെ ഡി സി മാന്തോപ്പ് ജേതാക്കൾ

5

ഒക്ടോബര്‍ 4 സനൂപ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ ചൊവ്വന്നൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് സനൂപ് സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെ ഡി സി മാന്തോപ്പ് ഫുട്‌ബോള്‍ ടീം വിജയികളായി. മത്സരത്തിന്റെ ഉദ്ഘാടനം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രശാന്ത് മാഷ് നിര്‍വഹിച്ചു. ആവേശകരമായ മത്സരങ്ങളില്‍ മേഖലയിലെ പ്രമുഖരായ 16 ടീമുകളാണ് മാറ്റുരച്ചത്. വിജയികള്‍ക്ക് സംഘാടക സമിതി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!