27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam ചന്ദനക്കുടം നേര്‍ച്ച സമാപന പരിപാടി വര്‍ണാഭമായി

ചന്ദനക്കുടം നേര്‍ച്ച സമാപന പരിപാടി വര്‍ണാഭമായി

69

താള വിസ്മയവും വാനില്‍ വര്‍ണ്ണ വിസ്മയവും തീര്‍ത്ത് മണത്തല ടീം വര്‍ണ്ണ മഴ ഒരുക്കിയ ചന്ദനക്കുടം  സമാപന പരിപാടി ആസ്വാദകരുടെ മനം കവര്‍ന്നു. പത്തുവര്‍ഷമായി മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് സമാപനം കുറിച്ച് ടീം വര്‍ണ്ണ മഴ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫാന്‍സി വെടിക്കെട്ട് നടത്താറുണ്ട്. ഫാന്‍സി വെടിക്കെട്ടിനോടൊപ്പം വാദ്യമേളങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ആഘോഷം.പള്ളിപ്പുറം വൈശാഖ് മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള 51 ഓളം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം ദഫ് മുട്ട്, അറബന എന്നിവയും ഒരുക്കിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ നൂറോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് വര്‍ണ്ണ മഴ ഒരുക്കിയത്. ഭാരവാഹികളായ ഷുക്കൂര്‍ ചാവക്കാട്, പി .കെ മോമു, എം.വി അബ്ദു, അബ്ദു തെരുവത്ത്,
ഷീഹാബ് ചീനാപുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!