കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024- 25 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നെല്‍വിത്ത് വിതരണം നടത്തി

 

നെല്‍കൃഷിക്ക് വിത്തും, കൂലി ചിലവും എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ നിര്‍വഹിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ശരത്ത് രാമനുണ്ണി, രമ ബാബു , കൃഷി ഓഫീസര്‍ ഗായത്രി , മറ്റം പന്നിശ്ശേരി പാടശേഖരസമിതി അംഗം ടി.ഒ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റം പന്നിശ്ശേരി പാടശേഖരസമിതി സെക്രട്ടറി പി.എ.രവിയ്ക്ക് നെല്‍വിത്ത് നല്‍കി കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പത്തര ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.