കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ റോഡ് ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ റോഡ് ഉദ്ഘാടനം ആലത്തൂര്‍ എം.പി. കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നബാര്‍ഡിന്റെ 5.6 കോടി രൂപ ചെലവഴിച്ചാണ് 3.430 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.സി മൊയ്തീന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് റോഡിന്റെ നിര്‍വഹണം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹിച്ചിരിക്കുന്നത്.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.സുനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുമന സുഗതന്‍, ഷീജ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ:സി.വി.ബിനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT