24.7 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്‌

പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്‌

34

പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കലിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ രാമപുരം സബ് സെന്ററില്‍ വെച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍ കെ ചന്ദ്രവതി, സ്വീറ്റി ഷാജു, പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് നവ്യ ഇട്ടിയേര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ യു ജയശ്രീ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചു. പഴഞ്ഞി ഉല്ലാസ് അംഗനവാടിയില്‍ നടന്ന ചടങ്ങിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ആശാ പ്രവര്‍ത്തക ജിനി കെ ജോണ്‍സണ്‍, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍ ചിത്ര ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടികള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്ഥിരംസമിതി അധ്യക്ഷരായ എം പി രാജന്‍, കെ എം റസാഖ്, ഷൈലജ അരുണ്‍ ദാസ് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. 14 കേന്ദ്രങ്ങളിലായി 1545 കുട്ടികളെ ലക്ഷ്യ മിട്ടുകൊണ്ടാണ് പഞ്ചായത്തില്‍ പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!