24.7 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu ജനാധിപത്യത്തിന്റെ ബാലപാഠമായി കൊരട്ടിക്കര ജി.എല്‍.പി. സ്‌കൂള്‍ തിരഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ ബാലപാഠമായി കൊരട്ടിക്കര ജി.എല്‍.പി. സ്‌കൂള്‍ തിരഞ്ഞെടുപ്പ്

34

കടവല്ലൂര്‍ കൊരട്ടിക്കര ജി.എല്‍.പി. സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠമായി. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പില്‍ 92 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങള്‍ ബാല്യത്തില്‍ തന്നെ കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ തിരഞെടുപ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ പോസ്റ്ററുകളും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും, സൗഹൃദപരമായ മത്സരവുമെല്ലാം സ്‌കൂള്‍ അങ്കണത്തെ സജീവമാക്കി. വോട്ടെടുപ്പ് ദിനത്തില്‍ ഓരോ വോട്ടിന്റെയും പ്രാധാന്യം മനസ്സിലാക്കി വിദ്യാര്‍ഥികള്‍ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ചു. സി ആര്‍ പി എഫ് ഭടന്മാരുടെ മാതൃകയില്‍ തോക്കേന്തി കുട്ടിപട്ടാളം വന്‍ സുരക്ഷയൊരുക്കിയതും വേറിട്ട കാഴ്ചയായി. നിഷ്‌കളങ്കതയ്‌ക്കൊപ്പം ജനാധിപത്യബോധവും കൈകോര്‍ത്തപ്പോള്‍ സ്‌കൂള്‍ അങ്കണം ഒരു കൊച്ചു ജനാധിപത്യ ഉത്സവമായി മാറി. രാവിലെ തുടങ്ങിയ വോട്ടെടുപ്പ് ഉച്ചവരെ നീണ്ടു.
പ്രധാനാധ്യാപിക പി.വി. ജിഷ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. വന്‍ ഭൂരിപക്ഷത്തോടെ നിയ നിലോഫര്‍ സ്‌കൂള്‍ ലീഡറായും , അഹമ്മദ് സഈദ് ആരോഗ്യമന്ത്രിയായും, സഹ്‌റ ഫാത്തിമ കലാ-സാംസ്‌കാരിക മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT
error: Content is protected !!