30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery ”പ്രഥമ ശുശ്രൂഷയും അടിയന്തര ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു

”പ്രഥമ ശുശ്രൂഷയും അടിയന്തര ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു

40

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കായി ”പ്രഥമ ശുശ്രൂഷയും അടിയന്തര ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യ ബോധവത്കരണത്തിന്റെ ആവശ്യകതയും പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള മുന്‍കരുതലുകളെയും, വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെ പറ്റിയും യോഗത്തില്‍ വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!