23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം നടന്നു

ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം നടന്നു

48

ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം എക്‌സല്‍സിയര്‍ എല്‍.പി. സ്‌കൂളില്‍ ബാലസംഘം ജില്ലാ കമ്മിറ്റിയംഗം ടി.എന്‍.ഹിഷാം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് സേതു ലക്ഷ്മി അധ്യക്ഷയായി. സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം.വി.സന്തോഷ്, ബാലസംഘം ഏരിയ കണ്‍വീനര്‍ രമേഷ് ചൂണ്ടല്‍,മേഖലാ കോഡിനേറ്റര്‍ പി.എം. സുധീര്‍, കണ്‍വീനര്‍ സുവീഷ് പുല്ലാനിക്കുന്ന്, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ വി.കെ. ദാസന്‍ , ചൊവ്വന്നൂര്‍ ബ്ലോക്കി പഞ്ചായത്ത് അംഗം പ്രമിത സജീവന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനു ജോണ്‍സണ്‍ , സൗമ്യ ധനന്‍, ബാലസംഘം ഏരിയ കമ്മിറ്റി അംഗം ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സേതുലക്ഷ്മി (പ്രസിഡണ്ട്) , അഭിനവ് മണികണ്ഠന്‍ (സെക്രട്ടറി), ടി.കെ. സുവിഷ് കണ്‍വീനര്‍ , പി.എം.സുധീര്‍ കോര്‍ഡിനേറ്റര്‍ , ടി.കെ. ഗിരിജ, പ്രമിത സജീവന്‍ എന്നിവര്‍
ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെ തിരഞ്ഞെടുത്തു. നടന്നു

ADVERTISEMENT
error: Content is protected !!