28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kechery പാവറട്ടി സെന്റര്‍ വികസനം ; സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി

പാവറട്ടി സെന്റര്‍ വികസനം ; സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി

49

 

പാവറട്ടി സെന്റര്‍ വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ സ്ഥലപരിശോധനയും അളവെടുപ്പ് നടപടികളുമാണ് ആരംഭിച്ചത്. പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേ പ്രവര്‍ത്തനങ്ങളില്‍ ചാവക്കാട് താലൂക്ക് സര്‍വേയര്‍ ജി. സുനില്‍കുമാര്‍, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ശാലിനിത, ഓവര്‍സീയര്‍ പി. സി. പ്രീതി, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥരായ എം. പി. വിഷ്ണുബാല്‍, പി. ഡി. സെബി എന്നിവര്‍ പങ്കെടുത്തു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി പാവറട്ടി സെന്റര്‍ വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.

ADVERTISEMENT
error: Content is protected !!