കേരള കോണ്‍ഗ്രസ് (എം) ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ 60-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ചൂണ്ടല്‍ പാറപ്പുറം സെന്ററില്‍ നടന്ന വാര്‍ഷികാഘോഷം സംസ്ഥാന ഉന്നതാധികാര സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.ടി. ബാബു അധ്യക്ഷനായി. ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് ജോര്‍ജ്ജ് കൂനംമൂച്ചി പാര്‍ട്ടി പതാക ഉയര്‍ത്തി. മികച്ച നെല്‍കര്‍ഷകനായ ആലാട്ട് കൃഷ്ണന്‍കുട്ടിയെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു.
ADVERTISEMENT