കേരള പ്രവാസി സംഘം മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഏരിയ തല ഉദ്ഘാടനവും പ്രവാസികളെ ആദരിക്കലും

കേരള പ്രവാസി സംഘം പുന്നയൂര്‍ക്കുളം മേഖലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പ്രവാസികളെ ആദരിക്കലും മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഏരിയ തല ഉദ്ഘാടനവും സംഘടിപ്പിച്ചു. അണ്ടത്തോട് വി പി മാമു കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന യോഗം ഏരിയ സെക്രട്ടറി ബാഹുലേയന്‍ പള്ളിക്കര മേഖലയിലെ മുതിര്‍ന്ന പ്രവാസിയായ മുഹമ്മദാലി മുടപ്പന് മെമ്പര്‍ഷിപ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ഏരിയ പ്രസിഡന്റ് അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ലോഞ്ചില്‍ യാത്ര ചെയ്തു പ്രവാസ ജീവിതം ആരംഭിച്ച പുന്നയൂര്‍ക്കുളം മേഖലയിലെ മുതിര്‍ന്ന പ്രവാസികളായ കുഞ്ഞിമോന്‍ കോട്ടത്തായില്‍, ഖാലിദ് കോട്ടത്തായില്‍, കുഞ്ഞിമോന്‍ പുറ്റിയങ്ങോട്ടേല്‍, അബൂബക്കര്‍ പറയംപറമ്പില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി, ഏരിയ വൈസ് പ്രസിഡന്റ് വത്സന്‍ കളത്തില്‍ ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image