കേരള സംസ്ഥാന ഫോക്ലോര്‍ പുരസ്‌കാര ജേതാവ് ചിറമനേങ്ങാട് മൂര്‍ത്താട്ടില്‍ വീട്ടില്‍ വാസുണ്ണി ആശാനെ സി പി ഐ എം കിടങ്ങൂര്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. അറുപത് വര്‍ഷത്തിലധികമായി ശാസ്താംപാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വാസുണ്ണി ആശാന്‍. സി പി ഐ എം പന്നിത്തടം ലോക്കല്‍ കമ്മറ്റി അംഗവും വാര്‍ഡ് മെമ്പറുമായ സുഗിജ സുമേഷ് പൊന്നാട അണിയിച്ചു. സി പി ഐ എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ കെ മണി ഉപഹാരം കൈമാറി.



