എരുമപ്പെട്ടി ചിറ്റണ്ട സ്വദേശി അഷറഫിനും കുടുംബത്തിനും പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാന ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകനും എഴുത്ത്കാരനുമായ റഷീദ് പാറക്കല്‍ നിര്‍വ്വഹിച്ചു. സംഘടനാ പ്രസിഡന്റ് ഫിറോസ്ഖാന്‍ അധ്യക്ഷനായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ മുഖ്യാതിഥിയായി. bവാടകവീട്ടില്‍ താമസിച്ചു വരുന്ന ഈ കുടുംബത്തിന് 560 സ്‌ക്വയര്‍ ഫീറ്റ് ഉള്ള രണ്ട് കിടപ്പുമുറികളോടുകൂടിയ വീടാണ് നിര്‍മ്മിച്ച് നല്‍കിയത്. സംഘടനാ ഭാരവാഹികളായ ലിയോ തോമസ്, അബൂബക്കര്‍ വിരുപ്പാക്ക, ഷാനു മച്ചാട്, കെ.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty സുഹൃത് സംഘം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാന ചടങ്ങ് നടത്തി