വടക്കേ പുന്നയൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി

പുന്നയൂര്‍ വടക്കേ പുന്നയൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.  ചമ്മണ്ണൂര്‍ അമല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി, ഞായറാഴ്ച്ച രണ്ട് മണിയോട് കൂടി കോയമ്പത്തൂരില്‍ പഠിക്കുന്ന സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. ട്രെയിന്‍ മാര്‍ഗ്ഗമാണ് കോയമ്പത്തൂരില്‍ പോയത്. കാണാതായതിന് തുടര്‍ന്ന് വീട്ടുകാര്‍ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ എത്തിയ ഉടനെ സഹോദരി വീട്ടിലേക്ക് വിളിച്ചു പറയുകയും ട്രെയിന്‍ മാര്‍ഗ്ഗം യാത്ര തിരിക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ സമയം മുതല്‍ കണ്ടെത്തുവാനായി പരിശ്രമം നടത്തിയ എല്ലാവര്‍ക്കും വാര്‍ഡ് മെമ്പര്‍ സെലീന നാസര്‍ നന്ദി അറിയിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image