കിടങ്ങൂര്‍ ശ്രീ ശാസ്താംകോട്ടക്കാവ് ക്ഷേത്രത്തില്‍ കര്‍ക്കിടകം 5-ാം തീയതി മുതല്‍ നടന്നുവന്നിരുന്ന 10 ദിവസത്തെ ഔഷധക്കഞ്ഞി വിതരണ സമാപനം ക്ഷേത്ര മേല്‍ശാന്തി ചന്ദ്രബോസിന്റെ ഭക്തി പ്രഭാഷണത്തോടുകൂടി സമാപിച്ചു. ക്ഷേത്ര പ്രസിഡന്റ് സോമന് വെങ്കിളത്ത്, സെക്രട്ടറി അനീഷ് ആണ്ടിയത്ത്, സനീഷ്, ജഗദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.