കുന്നംകുളത്ത് കെട്ടിടത്തില്‍ അഗ്നിബാധ

കുന്നംകുളം – തൃശൂര്‍ റോഡിലെ സെന്‍ട്രല്‍ പ്ലാസ കെട്ടിടത്തില്‍ അഗ്‌നിബാധ. ചൊവ്വാഴ്ച്ച 1 മണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. പുക ഉയരുന്നത് കണ്ടതോടെ കുന്നംകുളം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തില്‍ ആളപായമില്ല