അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്കാ ദേവാലയത്തില്‍ സംയുക്ത തിരുന്നാളിന് കൊടികയറി

അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വി. ഫ്രാന്‍സിസ് സേവ്യറിന്റെയും വി. സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടികയറി. രാവിലെ 6.30 ന് തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ഷോണ്‍സണ്‍ ആക്കമറ്റത്തില്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ കണ്‍വീനന്‍ ജോണ്‍സന്‍ മാറോക്കി, ട്രസ്റ്റിമാരായ ജിന്‍ജോ ചുങ്കത്ത് , ബൈജു വാഴപ്പിള്ളി, ജോജോ വടക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. നവംബര്‍ 15, വെള്ളി 16, ശനി, 17 ഞായര്‍ ദിവസങ്ങളിലായി തിരുനാള്‍ ആഘോഷിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image