ശുചിമുറി മാലിന്യവും ഭക്ഷണാവശിഷ്ടവുമടക്കമുള്ള മാലിന്യങ്ങള്‍ കൃഷിയിടത്തില്‍ തള്ളുന്നത് കര്‍ഷകര്‍ക്ക് ദൂരിതമാകുന്നു. സംസ്ഥാന പാതയോട് ചേര്‍ന്ന കടവല്ലൂര്‍ പാടശേഖരത്തിലാണ് രാത്രിയുടെ മറവില്‍ വലിയ വാഹങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.
ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത ശുചിമുറി മാലിന്യം കൃഷിയടത്തിലേക്കും തോട്ടിലേക്കും ഒഴുക്കി വിടുന്നതിനാല്‍ നെല്ലിന്റെ നിറം മാറുകയും വിളവ് കുറയുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറയുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് കൊള്ളഞ്ചേരി പാടശേഖര സമിതി പ്രസിഡണ്ട് എം.കെ മൊയ്തീന്‍ പറഞ്ഞു
ADVERTISEMENT