നവംബര്‍ 18ന് ആരംഭം കുറിക്കുന്ന കുന്നംകുളം ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും മീഡിയ റൂം ഉദ്ഘാടനവും കലോത്സവത്തിന് പ്രധാന വേദിയാകുന്ന ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. നഗരസഭ ചെയര്‍ പേര്‍സണ്‍ സീതാ രവീന്ദ്രന്‍ ലോഗോ പ്രകാശനവും വാര്‍ഡ് കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ മീഡിയ റൂം ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പൊതുയോഗത്തില്‍ നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷനും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനുമായ ടി.സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എ മൊയ്തീന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ബി ശ്യാം, എം.എം നദീറ, നില്‍ ടോം, സി.സി ഷെറി , പി.ടി കിറ്റോ, പബ്ലിസിറ്റി കണ്‍വിനര്‍ ജിസണ്‍ ജെ കാക്കശേരി എന്നിവര്‍ സംസാരിച്ചു. നവംബര്‍ 18,19,20,21 തിയ്യതികളിലാന്ന് കലോല്‍സവം നടക്കുന്നത്.
ADVERTISEMENT