കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ കുന്നംകുളം സൗത്ത് യൂണിറ്റ്, ആര്‍ത്താറ്റ്, ചെമ്മണ്ണൂര്‍, കാണിയാമ്പാല്‍, ആനായ്ക്കല്‍, കുന്നംകുളം മേഖലകളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു. സംഘടനയുടെ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സി.ജി ജോബ് രാജ്, പ്രസിഡന്റ് എം.കെ സുകുമാരന്‍, ട്രഷറര്‍ പി. പി.ത്രേസ്യ എന്നിവര്‍ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് യൂണിറ്റ് പ്രസിഡന്റ് അബി. വി. ആര്‍. അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.രാജഗോപാല്‍, ട്രഷറര്‍ ടി. എ. പ്രേമരാജന്‍, കെ.സി സുബ്രഹ്മണ്യന്‍, സി.സി ജെയിംസ്, സി.ഡി ലൂസി, സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image