കൂറ്റനാട് ന്യൂ ബസാറില്‍ കാറിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി എസ് കെ നഗര്‍ സ്വദേശിനി ശ്രീപ്രിയ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ADVERTISEMENT