ജനാധിപത്യ സഭയില്‍ പ്രതിപക്ഷം ചോദ്യമുയര്‍ത്തുമ്പോള്‍ ഓടിയൊളിക്കുന്ന മുഖ്യമന്തിയായി പിണറായി വിജയന്‍ മാറിയെന്ന് കെ.ജയശങ്കര്‍.കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നംകളം എ.ഇ.ഒ. ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ജില്ലാ പഞ്ചായത്തംഗം കൂടിയായ ജയശങ്കര്‍.പ്രധാന അധ്യാപകരുടെ സെല്‍ഫ് ഡ്രോയിം പദവി എടുത്തുകളഞ്ഞ ഉത്തരവ് പിന്‍വലിക്കണമെന്നുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചത്.സംസ്ഥാന കമ്മറ്റി അംഗം പി.എന്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, ഉപജില്ല പ്രസിഡന്റ് ലാല്‍ബാബു ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. സംഘടന ഭാരവാഹികളായ
പി.എസ്.സുജ, പ്രജീഷ് തമ്പി , പി.പി.ഷാജിമോന്‍ , ജീബ്ലെസ് ജോര്‍ജ് ,റെനി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
ജനാധിപത്യ സഭയില്‍ പ്രതിപക്ഷം ചോദ്യമുയര്‍ത്തുമ്പോള്‍ ഓടിയൊളിക്കുന്ന മുഖ്യമന്തിയായി പിണറായി വിജയന്‍ മാറിയെന്ന് കെ.ജയശങ്കര്‍
ADVERTISEMENT