കരിക്കാട് സി എം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കായി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി വലിയപറമ്പില്‍ അബ്ബാസ് വാട്ടര്‍ കൂളര്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ പി ടി ടെറിഷ് വലിയപറമ്പില്‍ അബ്ബാസിന്റെ സഹോദരന്‍ അബ്ദുറഹ്മാനില്‍ നിന്ന് വാട്ടര്‍ കൂളര്‍ ഏറ്റുവാങ്ങി. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക ഷൈനി എന്‍ സഖറിയ ,പി ടി എ പ്രസിഡന്റ് ഷെബീര്‍, വാര്‍ഡ് മെമ്പര്‍ ഉഷ തുടങ്ങിയവര്‍ സംസാരിച്ചു
ADVERTISEMENT