പ്രത്യാശ അയിരൂര്‍ നേതൃത്വത്തില്‍ ‘ ഗ്രാമ സംഗമം’ സംഘടിപ്പിച്ചു

സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് പ്രത്യാശ അയിരൂര്‍ സംഘടിപ്പിച്ച ഗ്രാമ സംഗമം അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടികളക്ടറും, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്മായ എന്‍.എം.മെഹറലി സംഗമം ഉദ്ഘാടനം ചെയ്തു. പ്രത്യാശ ചെയര്‍മാന്‍ ഹിലാല്‍ അയിരൂര്‍ അധ്യക്ഷത വഹിച്ചു. വിമുക്തി സ്പെഷ്യല്‍ ഓഫിസര്‍ കെ.ഗണേശന്‍ ബോധവത്കരണത്തിനും, ലഹരി വിരുദ്ധ സമൂഹ പ്രതിജ്ഞക്കും നേതൃത്വം നല്‍കി. മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറുമായ ഡോക്ടര്‍ മേരി മെറ്റില്‍ഡ രക്ഷിതാക്കള്‍ക്കായി ക്ലാസ്സ് നയിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നിഷാര്‍, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, വിജിത പ്രജിത്, ശാന്ത കുമാരന്‍, സുനില്‍ദാസ് എന്നിവര്‍ സംബന്ധിച്ചു. പ്രത്യാശ ഭാരവാഹികളായ ഷുക്കൂര്‍, കുഞ്ഞു മുഹമ്മദ്, വത്സലകുമാര്‍, ഫാറൂഖ് അഹ്‌മദ്, ഷാജഹാന്‍, രാജേഷ് കൈപ്പട, ഓ കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രത്യാശ കണ്‍വീനര്‍ എ.കെ.കാസിം സ്വാഗതവും, മീഡിയ & പബ്ലിസിറ്റി കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image