26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Chavakkad ചാവക്കാട് എം.ആര്‍. ആര്‍. എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌കൂള്‍ തല കായികമേളയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലി...

ചാവക്കാട് എം.ആര്‍. ആര്‍. എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌കൂള്‍ തല കായികമേളയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലി നടന്നു

127

 

ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌കൂള്‍ തല കായികമേളയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലി നടന്നു. ചാവക്കാട് സബ് ഇന്‍സ്പെക്ടര്‍ പ്രീത ബാബു റാലിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ നഗരം ചുറ്റി റാലി സ്‌കൂളില്‍ സമാപിച്ചു. ചടങ്ങുകള്‍ക്ക് പ്രിന്‍സിപ്പല്‍ എം.ഡി.ഷീബ , ഹെഡ്മിസ്ട്രസ് എം.സന്ധ്യ, പി.ടി.എ. പ്രസിഡന്റ് ഷൈബി വത്സന്‍, വൈസ് പ്രസിഡണ്ട് സിറാജ്, മജീദ്, അഖില്‍ കെ.അരവിന്ദക്ഷന്‍, സുനിഷ് കെ.തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!