കുന്നംകുളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്ന കുന്നംകുളം അടുപ്പൂട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിപ്പെരുന്നാള്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 27ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന കുരിശുപള്ളികളില്‍ ധൂപ പ്രാര്‍ത്ഥന സന്ധ്യാനമസ്‌കാരം പ്രദക്ഷിണം സ്ലൈഹിക വാഴ് വ് വൈകിട്ട് ഫാന്‍സി വെടിക്കെട്ട് എന്നിവ നടക്കും. 28ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന പ്രദക്ഷിണം ആശിര്‍വാദം ധൂപ പ്രാര്‍ത്ഥന പെരുന്നാള്‍ സമാപനം എന്നിവ നടക്കും. വൈകിട്ട് 3 മണിയോടെ വിവിധ ആഘോഷ കമ്മിറ്റികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും. 4.30ന് കൂട്ടി എഴുന്നള്ളിപ്പ് നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. 25 ആനകള്‍ കൂട്ടി എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. പരിപാടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരി ഗീവര്‍ഗീസ് വര്‍ഗീസ്, ട്രസ്റ്റി പികെ പ്രചോദ് സെക്രട്ടറി കെ.ബാബു ഇട്ടൂപ്പ് കമ്മറ്റി അംഗങ്ങളായ വിഷന്‍ പി വര്‍ഗീസ്, കെവി ബിജു എന്നിവര്‍ പങ്കെടുത്തു. പെരുന്നള്‍ തല്‍സമയ സംപ്രേഷണം സിസിടിവി പ്രാദേശികം ചാനലില്‍ ഞായറാഴ്ച വൈകീട്ട് 7 മണി മുതല്‍ ഉണ്ടായിരിക്കും