വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് എടയൂര്‍ ഫ്രണ്ട്‌സ് നഗറില്‍ മഹല്ല് ഖത്തീബ് നിസാര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി ടി കെ ഉസ്മാന്റെ അധ്യക്ഷതയില്‍ മന്ദലാംകുന്ന് മുനീര്‍ ഇസ്ലാം മദ്രസ സദര്‍ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ഫ്രണ്ട്‌സ് ഗ്രൂപ്പ് എടയൂര്‍ ജിസിസി പ്രസിഡണ്ട് വി എം അനസ്, ക്ലബ്ബ് പ്രസിഡണ്ട് പി എസ് ഗോകുല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വി എം ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സിയുടെ പ്രകാശനം ഇന്റര്‍നാഷണല്‍ റഫറി ഫഹദ് യൂസഫ് നിര്‍വഹിച്ചു. തുടര്‍ന്ന് പ്രഗല്‍ഭരായ 9 ടീമുകള്‍ നടത്തിയ ദഫ് മത്സര പ്രോഗ്രാം കാണികള്‍ക്ക് നവ്യ അനുഭൂതിയായി. നൂറേ മദീന മാട്ടുമ്മല്‍ ദഫ്‌സംഘം ഒന്നാം സ്ഥാനവും തവക്കല്‍ പാറക്കടവ് രണ്ടാം സ്ഥാനവും ഇക്രമിയ തൂവക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ADVERTISEMENT