എം.എ. സംസ്‌കൃതം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്‌ണേന്ദുവിനെ ബി.ജെ.പി വെള്ളാറ്റഞ്ഞൂര്‍ പ്രവര്‍ത്തകര്‍ ആദരിച്ചു

 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ. സംസ്‌കൃതം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെള്ളാറ്റഞ്ഞൂര്‍ അരീരിക്കര കൃഷ്ണകുമാര്‍ – ഗിരിജയുടെ മകള്‍ കൃഷ്‌ണേന്ദുവിനെ ബി.ജെ.പി വെള്ളാറ്റഞ്ഞൂര്‍ പ്രവര്‍ത്തകര്‍ ആദരിച്ചു.ചടങ്ങിന് ബൂത്ത് ജന’.സെക്രട്ടറി ജോണ്‍സണ്‍ വെള്ളാറ്റഞ്ഞൂര്‍ സ്വാഗതം പറഞ്ഞു. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാജേഷ് കെ.എസ്. ഷാളണിയിച്ച് ആദരവിച്ചു. ബൂത്ത് പ്രസിഡണ്ട് സജീവന്‍ വെള്ളാറ്റഞ്ഞൂര്‍ അധ്യക്ഷത വഹിച്ചു. വേലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അഭിലാഷ് തയ്യൂര്‍, മണ്ഡലം വൈ: പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, പഞ്ചായത്ത് ,കമ്മറ്റി അംഗങ്ങളായ എം.സി മത്തായിക്കുട്ടി, പ്രേമന്‍ വെള്ളാറ്റഞ്ഞൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. .കൂടാതെ ബി.ജെ.പി, വിവിധ സംഘടനാഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image