മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍, കെ.സി.വൈ.എം സംഘടന സ്ഥാപിച്ചതിന്റെ 5-ാം വാര്‍ഷികം ആഘോഷിച്ചു

 

ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്ക് ശേഷം പ്രസ്ഥാനത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മറ്റം ഫൊറോന പള്ളി വികാരി ഫാ.ഷാജു ഊക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് ഏബല്‍ ആന്റണി അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ജോയല്‍ ചിറമ്മല്‍ പള്ളി ട്രസ്റ്റിയും ഭക്തസംഘടന ഏകോപന സമിതി പ്രസിഡണ്ടുമായ ജോണ്‍സണ്‍ കാക്കശ്ശേരി, കെ.സി.വൈ.എം യൂണിറ്റ് ഭാരവാഹികളായ അലക്‌സ് ജോസ് കെ, സമൃദ്ധ് സെബാസ്റ്റ്യന്‍, ടി.എസ്.ആയുസ്, ഡിക്‌സണ്‍ ഡെന്നി എന്നിവര്‍ സംസാരിച്ചു. കെ.സി.വൈ.എം. യൂണിറ്റിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി എബ്രിന്‍ ഷാജന്‍ (പ്രസിഡണ്ട്), ആഷ്‌ലിന്‍ ആന്റണി (സെക്രട്ടറി) ആല്‍ഫ്രഡ് ഫ്രാന്‍സീസ് (ട്രഷറര്‍) എന്നിവരെയും, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും, സ്‌നേഹവിരുന്നും വാര്‍ഷികാഘോഷത്തിന് ഭാഗമായി നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image