25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

57

 

കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചൈതന്യ സ്‌കൂളിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് പോത്ത് കിണറ്റില്‍ വീണത്. കുറുക്കന്‍പാറ സ്വദേശിയായ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്. രാത്രി പറമ്പില്‍ കെട്ടിയിരുന്ന പോത്ത് കാല്‍ വഴുതി ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീഴുകയായിരുന്നു. പുറത്തെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാ സംഘം നാട്ടുകാരുടെ സഹായത്തോടെ ലാഡറും റോപ്പും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ കിണറ്റില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.

ADVERTISEMENT
error: Content is protected !!