27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കേരളത്തിലെ ആദ്യ എം.പി.എല്‍.എസ്. സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന അഭിമാനനേട്ടത്തില്‍ കുന്നംകുളം സിസിടിവി

കേരളത്തിലെ ആദ്യ എം.പി.എല്‍.എസ്. സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന അഭിമാനനേട്ടത്തില്‍ കുന്നംകുളം സിസിടിവി

സാങ്കേതിക മികവിന്റെ പുതുചരിത്രം; കേരളത്തിലെ ആദ്യ എം.പി.എല്‍.എസ്. (Multi Protocol Label Switching) സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന അഭിമാനനേട്ടത്തില്‍ കുന്നംകുളം സിസിടിവി. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.സി.സി.എല്‍ എം.ഡി അനില്‍ മംഗലത്ത്, എം.പി.എല്‍.എസ്. പ്രഖ്യാപനം നടത്തി. ചടങ്ങില്‍, തിരുവോണ സമ്മാനപദ്ധതിയുടെ ഉദ്ഘാടനവും, അരലക്ഷം ബ്രോഡ്ബാന്റ് വരിക്കാര്‍ എന്ന അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനവും നടന്നു. തിരുവോണ സമ്മാനപദ്ധതി ഉദ്ഘാടനം കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷും, അരലക്ഷം ബ്രോഡ്ബാന്റ് വരിക്കാര്‍ എന്ന നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തൃശ്ശൂര്‍ കേരളാവിഷന്‍ എം.ഡി. ടി.ജയപ്രകാശും നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!