ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപം സ്ഥിതി ചെയ്യുന്ന പൊതുകിണറാണ് നവീകരിച്ച് ഉപയോഗ യോഗ്യമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെ സാധാരണക്കാരായ പരിസരവാസികളും പൊതുജനങ്ങളും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന കിണര്‍ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ചൊവ്വന്നൂര്‍ പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയോളം വകയിരുത്തിയാണ് കിണര്‍ നവീകരിച്ചത്. നവീകരിച്ച കിണറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചിത്രവിനോബാജി നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍എസ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിബിന്‍ കണ്ണന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദുമോള്‍ ടീച്ചര്‍ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ശരത് കുമാര്‍ എന്നിവര്‍ സംസാരിച്ചു പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജ്യോതിരാജ് പി എസ് നന്ദി പറഞ്ഞു.
ചൊവ്വന്നൂര്‍ പഞ്ചായത്ത് നവീകരിച്ച പൊതു കിണര്‍ ഉദ്ഘാടനം ചെയ്തു
ADVERTISEMENT