30.8 C
Kunnamkulam
Friday, October 2, 2026
Home Bureaus Kunnamkulam അങ്കണവാടി കുരുന്നുകള്‍ക്ക് കളിപ്പാട്ടങ്ങളുമായി കുന്നംകുളം ഗുഡ് ഷെപ്പേർഡ് കിന്റര്‍ഗാര്‍ഡന്‍

അങ്കണവാടി കുരുന്നുകള്‍ക്ക് കളിപ്പാട്ടങ്ങളുമായി കുന്നംകുളം ഗുഡ് ഷെപ്പേർഡ് കിന്റര്‍ഗാര്‍ഡന്‍

17

കുന്നംകുള ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍ സമീപത്തെ അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് കൈമാറി. അയപ്പത്ത് റോഡിലെ തളിര്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് കളിപ്പാട്ടങ്ങള്‍ നല്‍കിയത്.കുട്ടികളില്‍ പങ്കുവെയ്ക്കലിന്റെയും സഹാനുഭൂതിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മനോഭാവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളിപ്പാട്ട ശേഖരണവും വിതരണവും സംഘടിപ്പിച്ചത്. നഗരസഭ കൗണ്‍സിലര്‍മാരായ സോമന്‍ ചെറുകുന്ന്, വി പി സുരേഷ്, റീജ സലില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അംഗനവാടിയിലെ കുരുന്നുകള്‍ക്ക് കളിപ്പാട്ടങ്ങള്‍ കൈമാറി.അധ്യാപകരും അങ്കണവാടി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള കുട്ടികളുമായി സ്‌നേഹവും സന്തോഷവും പങ്കുവെക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!