29.8 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതില്‍ തകര്‍ന്ന സംഭവം; തകര്‍ന്ന മതില്‍ നിര്‍മ്മിക്കാന്‍ നഗരസഭാ സ്വകാര്യ...

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതില്‍ തകര്‍ന്ന സംഭവം; തകര്‍ന്ന മതില്‍ നിര്‍മ്മിക്കാന്‍ നഗരസഭാ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കും

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതില്‍ തകര്‍ന്ന സംഭവം; തകര്‍ന്ന മതില്‍ നിര്‍മ്മിക്കാന്‍ നഗരസഭാ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കും.സ്വകാര്യവ്യക്തിയുടെ കെട്ടിടം നിര്‍മ്മാണത്തിനായി മണ്ണെടുത്തപ്പോളാണ് നഗരസഭ 50 ലക്ഷം രൂപ ചിലവിട്ടു നിര്‍മ്മിച്ച പുതിയ ചുറ്റുമതില്‍ തകര്‍ന്നത്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ സജീഷ്, നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ് മുഹമ്മദ്, പൊതുമരാമത്ത് സ്ഥിരം സമിതി അംഗങ്ങളും കൗണ്‍സിലര്‍മാരുമായ ബിജു സി ബേബി,ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധന നടത്തിയതിനുശേഷമാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

ADVERTISEMENT
error: Content is protected !!