പുതിയ ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണെടുത്തതിനെ തുടര്‍ന്ന് നഗരസഭ 50 ലക്ഷം രൂപ ചിലവിട്ടു നിര്‍മ്മിച്ച പുതിയ ചുറ്റുമതില്‍ തകര്‍ന്നു. സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു സി ബേബി രംഗത്തെത്തി.
2020 ലാണ് കുന്നംകുളം നഗരസഭ 50 ലക്ഷം രൂപ ചിലവഴിച്ച പുതിയ ബസ്റ്റാന്‍ഡില്‍ ചുറ്റുമതില്‍ നിര്‍മ്മാണം നടത്തിയത്. ബസ്റ്റാന്റിന്റെ കെട്ടുറപ്പിനു വേണ്ടിയാണ് മതില്‍ നിര്‍മ്മാണം എന്നായിരുന്നു നഗരസഭയുടെ വാദം.
ADVERTISEMENT