കുന്നംകുളം പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗം നടന്നു. പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സി എഫ് ബെന്നി അധ്യക്ഷനായി. സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുമേഷ് പി വില്‍സണ്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ജോസ് മാളിയേക്കല്‍ – പ്രസിഡന്റ്, അജ്മല്‍ ചമ്മന്നൂര്‍ – സെക്രട്ടറി, മുകേഷ് കൊങ്ങണൂര്‍ – ട്രഷറര്‍,
ജിജോ തരകന്‍ -വൈസ് പ്രസിഡന്റ്, കെ.കെ.നിഖില്‍ – ജോയിന്റ് സെക്രട്ടറി, സി.ഗിരീഷ് കുമാര്‍, മഹേഷ് തിരുത്തിക്കാട്,
സുമേഷ് പി വില്‍സണ്‍ – നിര്‍വ്വാഹക സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.