കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള താല്‍ക്കാലിക ജീവനക്കാരുടെ വേതനം വെട്ടി കുറച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് താല്‍ക്കാലിക ജീവനക്കാര്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
650 രൂപ ദിവസ വേദനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ 26 ദിവസം ജോലി ചെയ്താല്‍ ഒന്‍പത് ദിവസത്തെ വേതനം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. 2024 ഏപ്രില്‍ ഒന്നാം തീയതി മുതലാണ് വേദനത്തില്‍ മാറ്റം വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ തുകവെട്ടി കുറച്ചതിനാലാണ് പുതിയ തീരുമാനമെന്നും ഉടന്‍ പഴയ രീതിയിലാകുമെന്നും ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ജീവനക്കാരെ പല ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ പലര്‍ക്കും ശമ്പളമായി ലഭിക്കുന്ന തുക യാത്ര ചെലവുകള്‍ക്ക് മാത്രമാണ് തികയുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.പി.എ രവി, പ്രമോദ് ചെറിയാന്‍, കെ ബി പ്രതീഷ്, കെ.ആര്‍ പ്രശാന്തന്‍, പി.കെ ഉണ്ണികൃഷ്ണന്‍,എന്‍.വി പ്രകാശന്‍, റഫീഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Home Bureaus Kunnamkulam പുരാവസ്തു വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം വെട്ടി കുറച്ചു; പ്രതിഷേധവുമായി ജീവനക്കാര്‍