29.2 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam സ്നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ സമ്മാനിക്കും

സ്നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ സമ്മാനിക്കും

55

 

 

പുതിയ അധ്യായന വര്‍ഷാരംഭത്തിന്റെ ഭാഗമായി ഷെയര്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക് പദ്ധതിയുടെ ഭാഗമായി 1200 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് നോട്ടുബുക്കുകള്‍ അടങ്ങിയ കിറ്റുകള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുന്നംകുളം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് സ്‌കൂള്‍ ബാഗും, നോട്ടുബുക്കും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നത്. വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ വഴി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂപ്പണ്‍ വഴിയാണ് ബാഗും നോട്ടു പുസ്തകങ്ങളും വിതരണം ചെയ്യുക. കഴിഞ്ഞ 10 വര്‍ഷക്കാലമായി കുന്നംകുളം നിയോജക മണ്ഡലത്തിലെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, സ്നേഹപൂര്‍വ്വം കൂട്ടുകാര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി 7500 ഓളം വിദ്യാര്‍ഥികള്‍ക്ക് അധ്യായന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂള്‍ കിറ്റുകള്‍ ഇതിനകം വിതരണം നടത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!