30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam വീട്ടിലൊരു പയര്‍ത്തോട്ടം പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി

വീട്ടിലൊരു പയര്‍ത്തോട്ടം പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി

41

 

പോഷകസുരക്ഷയും വിഷരഹിത ഭക്ഷ്യോത്പാദനവും ലക്ഷ്യമിട്ട് കുന്നംകുളം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു പയര്‍ തോട്ടം പദ്ധതിക്ക് തുടക്കമായി. കുടുംബങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ സമൃദ്ധമായ പയര്‍വര്‍ഗ്ഗങ്ങള്‍ ജൈവരീതിയില്‍ സ്വന്തം വീട്ടുമുറ്റത്ത് ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ദൈനംദിന ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന പോഷകക്കുറവ് പരിഹരിക്കുക, രാസകീടനാശിനികള്‍ ഒഴിവാക്കി പൂര്‍ണ്ണമായും ജൈവരീതിയില്‍ വിഷരഹിത പയര്‍ ഉല്‍പാദിപ്പിക്കുക, പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നിലനിര്‍ത്തുക, ഗ്രോബാഗ്, ചട്ടി, ടെറസ് തുടങ്ങിയ ചെറിയ ഇടങ്ങള്‍ പോലും പ്രയോജനപ്പെടുത്തി കൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യരുടെ ആരോഗ്യത്തിനും മണ്ണിന്റെ ജീവസാന്നിധ്യത്തിനും ഒരുപോലെ ഗുണകരമായ പയര്‍കൃഷി വീടുതോറും വ്യാപിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

ADVERTISEMENT
error: Content is protected !!