മുഖ്യമന്ത്രി പ്രഖ്യാപനം; ആഹ്ലാദപ്രകടനത്തില്‍ പടക്കം പൊട്ടിതെറിച്ച് ആല്‍മരത്തന് തീപിടിച്ചു

 

വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളറക്കാട് , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പടക്കം പൊട്ടിതെറിച്ച് ആല്‍മരത്തന് തീപിടിച്ചു. വെള്ളറക്കാട് സെന്ററില്‍ പാതി മുറിച്ചുമാറ്റി നില്‍ക്കുന്ന ആള്‍ മരത്തിനാണ് തീപിടിച്ചത്. വാഹനത്തില്‍ എത്തിയ ഏതാനും പ്രവര്‍ത്തകരാണ് പടക്കം പൊട്ടിച്ചത്. ആല്‍മരത്തിനെ ചുറ്റിനില്‍ക്കുന്ന വേരുകകളില്‍ വച്ച് പടക്കം പൊട്ടിച്ചപ്പോള്‍ തീപിടിക്കുകയായിരുന്നു. താഴെ മുറിച്ചിട്ട് കിടക്കുന്ന തടി കഷണങ്ങളിലും തീ പിടിച്ചു.കുന്നംകുളത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തിയച്ചത്.

ADVERTISEMENT