കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബെഥാനിയം 2025 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബെഥാനിയം 2025 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. 1973 മുതല്‍ 2020 വരെയുള്ള ബാച്ചുകള്‍ പങ്കെടുത്ത സംഗമം പഴയ അധ്യാപകരെയും കൂട്ടുകാരെയും വീണ്ടും കാണാനുള്ള സുവര്‍ണാവസരമായി.1990 വര്‍ഷ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ‘അന്‍പ് ‘ ബാച്ചിന്റെ മുഖ്യ നേതൃത്വത്തില്‍ ആയിരുന്നു ഈ വര്‍ഷത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയത്. രജിസ്‌ട്രേഷന്‍, പതാക ഉയര്‍ത്തല്‍ എന്നിവയോടെ ചടങ്ങിന് തുടക്കമായി. എ ഡി ജി പി എസ്. ശ്രീജിത് ഐപിഎസ് യോഗം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ ഐ സി അധ്യക്ഷത വഹിച്ചു.പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം സെക്രട്ടറി അഡ്വ. ബാബു പി.ബി വാര്‍ഷിക റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് ജോസ് ചാക്കോ അനുശോചന പ്രമേയവും’അവതരിപ്പിച്ചു.ചടങ്ങില്‍ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യസന്ദേശം നല്‍കി. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍മാരായ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, ഫാ. മത്തായി ഒ ഐ സി,മുന്‍ മാനേജര്‍ ഫാ. സോളമന്‍ ഓ ഐ സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വിരമിച്ച അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.യോഗത്തിന് സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ ഐ സി സ്വാഗതവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം ജോയിന്റ് സെക്രെട്ടറി കെ രാംദാസ് നന്ദിയും പറഞ്ഞു

ADVERTISEMENT