എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. 2024-2025 പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് 3 ലക്ഷം രൂപ വകയിരുത്തി ലാപ്ടോപ്പുകള് വിതരണം ചെയ്തത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷീജ സുരേഷ്, കൊടുമ്പില്‍ മുരളി, സുമന സുഗതന് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ. ടോണി എന്നിവര്‍ പങ്കെടുത്തു.