മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാറഞ്ചേരി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ജിഹാദ് മാസ്റ്ററും, വെളിയങ്കോട് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ നൂര്‍ മുഹമ്മദും, പാലപ്പെട്ടിയില്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ മാസ്റ്ററും ലാപ്‌ടോപ്പുകള്‍ ഏറ്റുവാങ്ങി.
ADVERTISEMENT