കുന്നംകുളം ചിറ്റഞ്ഞൂരില്‍ മലമ്പാമ്പിനെ പിടികൂടി. ചിറ്റഞ്ഞൂര്‍ ചാട്ടുകുളം റോഡിലെ പപ്പട നിര്‍മ്മാണ കമ്പനിക്ക് സമീപത്തെ തോട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രദേശവാസികളാണ് 6 അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. വലയില്‍ കുരങ്ങിക്കിടക്കുന്ന നിലയില്‍ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പാമ്പ്. തുടര്‍ന്ന് കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാരായ രേഖ സജീവ്,ബിനു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പാമ്പ് സംരക്ഷകന്‍ രാജന് പെരുമ്പിലാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജന് പെരുമ്പിലാവ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.