വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ യു.ബി.കണ്ണനെ പ്രസിഡന്റായി തെരഞ്ഞെടുത്തു

വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ യു.ബി.കണ്ണനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ടി.എം.നാസറായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.ആകെ 16 സീറ്റില്‍ 9 എല്‍.ഡി.എഫ്, 4 യു.ഡി.എഫ്, 2 ബി.ജെ.പി, 1 സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷി നില. 9 വോട്ടുകള്‍ക്കാണ് യു.ബി.കണ്ണന്‍ വിജയിച്ചത്. യു.ഡി.എഫിന് 4 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.വര്‍ഷളോളമായി എല്‍.ഡി.എഫാണ് വരവൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്.

ADVERTISEMENT