ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന് പുന്നയൂര്‍ക്കുളം പൗരസമിതി സ്നേഹാദരവ് നല്‍കി

 

അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി ഓസ്ട്രേലിയക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന് പുന്നയൂര്‍ക്കുളം പൗരസമിതി സ്നേഹാദരവ് നല്‍കി.ആല്‍ത്തറ തടാകം ടൗണ്‍ഷിപ്പില്‍ നിന്ന് മുഹമ്മദ് ഇനാനെ സ്വീകരിച്ച് തുറന്ന വാഹനത്തില്‍ വാദ്യ മേളത്തിന്റെയും സ്‌കൗട്ട് പരേഡിന്റെയും കായിക പരിശീലകരായ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടന ത്തിന്റെയും അകമ്പടിയോടെ സ്വീകരണ റാലി ആരംഭിച്ച് പരൂര്‍ ഡ്രീം പാലസില്‍ സമാപിച്ചു. കുന്നത്തൂരില്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഇനാന് പൂച്ചെണ്ടു നല്‍കി അനുമോദിച്ചു. തുടര്‍ന്ന് പരൂര്‍ ഡ്രീം പാലസില്‍ വെച്ച് നടത്തിയ സ്വീകരണ യോഗം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ സക്കരിയ കുന്നച്ചാംവീട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അഷിത, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിന്‍ ഷഹീര്‍, എന്‍.എം.കെ.നബീല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image