പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റബീഹ് ക്യാമ്പയിന്‍ സമാപനവും 40 ദിവസമായി നടന്നുവരുന്ന മൗലിദ് സദസ്സിന്റെ സമാപനവും ജീലാനി അനുസ്മരണ ദുആ മജ്ലിസും സംഘടിപ്പിച്ചു. പന്നിത്തടം സെന്റര്‍ പള്ളിയില്‍ നടന്ന പരിപാടിയില്‍ മുഹിയുദ്ധീന്‍ മാല ആലാപനം, അനുസ്മരണ പ്രഭാഷണം, മൗലിദ് സദസ്സ്, സമാപന ദുആ എന്നിവ നടന്നു.മഹല്ല് പ്രസിഡണ്ട് സിംല ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ അനുസ്മരണ പ്രഭാഷണത്തിനും ദുആ ക്കും നേതൃത്വം നല്‍കി. ഇമ്പിച്ചി തങ്ങള്‍,മുല്ല തങ്ങള്‍, ശിഹാബ് തങ്ങള്‍, ഹാഫിള് അഹ്‌മദ് നസീം ബാഖവി, കാജാ ഹുസൈന്‍ അഷ്‌റഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT