പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 11 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പുന്നയൂര്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് 11 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗില്‍ നിന്ന് രണ്ട് ഡയറക്ടര്‍മാര്‍ ഭരണ സമിതിയില്‍ സ്ഥാനം പിടിച്ചു. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുസ്ലിം ലീഗിന് രണ്ട് ഡയറക്ടര്‍മാരെ ലഭിക്കുന്നത്. 11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളും മുസ്ലിം ലീഗിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത്.

നിലവിലുള്ള 11 അംഗ ഭരണസമിതിയില്‍ നിലവിലെ ബാങ്ക് പ്രസിഡന്റ് പി.കെ ഹസന്‍ , ഡയറക്ടര്‍ ബല്‍ക്കിസ് കാലിദ് എന്നിവരൊഴിച്ച് ഒന്‍പത് പേരും പുതുമുഖങ്ങളാണ്. ബാങ്ക് പ്രസിഡന്റായി കോണ്‍ഗ്രസിലെ പി കെ ഹസന്‍, വൈസ് പ്രസിഡന്റ് മുസ്ലിം ലീഗില്‍ നിന്ന് സലിം അവിയൂര്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപെട്ടു. ഡയറക്ടര്‍മാരായ ബഷീര്‍ കൊട്ടിലിങ്ങല്‍, ബി ടി ഷാജഹാന്‍, ബിജോയ് ജോസഫ്, ബല്‍ക്കിസ് കാലിദ്, താഹിറ സൈദലവി, ബിന്ദു സുരേന്ദ്രന്‍, അന്‍ജന പുവ്വത്ത്, പാര്‍വ്വതി, ലീഗ് അംഗം സലിം കുന്നംമ്പത്ത് എന്നിവരെ തെരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image