ഭാരതത്തിന്റെ മതേതരത്വവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആര്‍. എസ് .എസ് , ബി.ജെ പി സംഘടനകളെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ സി. പി. ഐ. എമ്മിന് കഴിയുന്നതിനാലാണ് ആര്‍. എസ് എസ് മുഖ്യമന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചതെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം . കൃഷ്ണദാസ് പറഞ്ഞു. വര്‍ഗ്ഗീയവാദികളെ പ്രതിരോധിക്കാന്‍ കഴിയുന്നതുതന്നെയാണ് സി.പി.ഐ. എമ്മിന്റെ ശക്തി എന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന പഴഞ്ഞി ലോക്കല്‍ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴഞ്ഞി അടക്ക മാര്‍ക്കറ്റ് പരിസരത്തു നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചോടുകൂടി ആരംഭിച്ച പ്രകടനം ജനുസലേം സെന്ററില്‍ സമാപിച്ചു. പ്രകടനത്തിന് എല്‍.സി സെക്രട്ടറി എ.എ മണികണ്ഠന്‍, മെമ്പര്‍മാരയ വി.എസ് സിദ്ധാര്‍ത്ഥന്‍, പി.സി ചന്ദ്രന്‍, വി.സി. ഷാജന്‍, കെ.ആര്‍ ബിനോഷ്,പി.എം അലി, കെ.കെ സുനില്‍കുമാര്‍, പി.എ യദുകൃഷ്ണന്‍, എ.വൈ ഹമീദ്, മുരളി മുകുന്ദന്‍, മിന്റോ റെനി , ഷൈലജ അരുണ്‍ദാസ് , നിധിന്‍ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് യച്ചൂരിനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗം എന്‍.കെ ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എം.എന്‍ സത്ത്യന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ബാലാജി , ഉഷ പ്രഭുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എ മണികണ്ഠന്‍ സ്വാഗതവും. എല്‍. സി. മെമ്പര്‍ വി.സി ഷാജന്‍ നന്ദിയും പറഞ്ഞു.
പഴഞ്ഞി ലോക്കല്‍ സമ്മേളനത്തിന്റെ സമാപന യോഗം
ADVERTISEMENT