തൃത്താല ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി.

ചാലിശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ 8,9,10 തിയ്യതികളില്‍ നടക്കുന്ന തൃത്താല ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി.
വ്യാഴാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വിജേഷ് കുട്ടന്‍, തൃത്താല എ ഇ ഒ പ്രസാദ് മാസ്റ്റര്‍ക്ക് നല്‍കി ലോഗോ പ്രകാശനം ചെയ്തു.
തൃത്താല ഉപജില്ലയില്‍ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികളില്‍ നിന്നാണ് പ്രചരണ കമ്മിറ്റി ലോഗോ ക്ഷണിച്ചത് . മലമക്കാവ് എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ വിദ്യാര്‍ത്ഥി കെ. അദ്വൈത് കൃഷ്ണന്‍ തയ്യാറാക്കിയ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image